സംക്രാന്തി: ഓട്ടോ സ്റ്റാൻഡിനു സമീപത്ത് തണൽ നിറച്ച് നിന്നിരുന്ന ബദാം മരം വെട്ടിമാറ്റിയ കെട്ടിട ഉടമയുടെ നടപടിയിൽ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നിരുന്ന ഓട്ടോ ഡ്രൈവരുടെ തണൽ മരം വെട്ടിമാറ്റിയത്. വർഷങ്ങളായി ഇവിടെ തല ഉയർത്തി നിന്നിരുന്ന ബദാംമരാണ് വെട്ടിമാറ്റിയത്. തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. രാത്രിയിൽ ഓട്ടോ ഡ്രൈവർമാർ ഇവിടെ ഇല്ലാതിരുന്ന സമയത്താണ് കെട്ടിടമുടമ ബദാം വെട്ടിമാറ്റിയത്. ഇതോടെയാണ് തൊഴിലാളികൾ രാവിലെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഐ.എൻ.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയത്. തുടർന്നു സംക്രാന്തിയിൽ പ്രകടനം നടത്തിയ തൊഴിലാളികൾ ഇവിടെ പത്ത് ബദാംതൈകൾ നടുകയും ചെയ്തു. പൊതുരമാനത്ത് വകുപ്പിന്റെ സ്ഥലത്ത് ഓട്ടോഡ്രൈവർമാർ നട്ട് പരിപാലിച്ചിരുന്ന ബദാമാണ് കെട്ടിട ഉടമ രാത്രിയിൽ വെട്ടിമാറ്റിയത്. ഇതേ തുടർന്നാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സ്ഥലം തന്റേതാണെന്നും ഇവിടെ മാത്രമാണ് താൻ മരം നട്ടതെന്നുമുള്ള നിലപാടിലാണ് തൊഴിലാളികൾ. വിവിധ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് തടസമുണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മരം വെട്ടിമാറ്റിയതെന്നും കോടതി പറയുന്നു. ഇതേ തുടർന്നു ബി.എം.എസ് കൺവീനർ ഷിജോ ജോസഫ്, സിഐടിയു കൺവീനർ എ.ബി സാബു, സിഐടിയു ഏരിയ പ്രസിഡന്റ് ടി.എം സുരേഷ് എന്നിവർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.