ബാലാവകാശ വാരാചരണ സമാപനവും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റ നേതൃത്വത്തിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനവും

കോട്ടയം : അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20 ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ചെങ്ങളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു . കുട്ടികളും പ്രകൃതി ദുരന്തങ്ങളും എന്ന വിഷയത്തിൽ നടത്തപെട്ട അവബോധന പരിപാടി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ജലജാമോൾ ടി സി ഉത്ഘാടനം ചെയ്തു. തിരുവാർപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ അധ്യക്ഷനായിരുന്ന യോഗത്തിൽ കോട്ടയം ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പർ അഡ്വ. പി എൻ ശ്രീദേവി മുഖ്യസന്ദേശം നൽകുകയും, കോട്ടയം ജില്ലാ ശിശു സംരക്ഷണ ഓഫിസർ ബീന സി ജെ, സ്കൂൾ ഹെഡ്മിസ്ട്രെസ് പഞ്ചമി എം എസ്, ആശ വി ലക്ഷ്മി എന്നിവർ മീറ്റിംഗിൽ പ്രസംഗിച്ചു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഫയർ & റെസ്ക്യൂ ഓഫീസിന്റെയും നേതൃത്വത്തിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനായുള്ള അവബോധന പരിപാടി നടത്തുകയും ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.