കോട്ടയം: തിരുവനന്തപുരം മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നേരെ പൊലീസ് ടിയർ ഗ്യാസ്, ഗ്രനൈഡ് പ്രയോഗം നടത്തിയതിൽ പ്രതിഷേധിച്ച് കോട്ടയം മണ്ഡലം കമ്മറ്റി നടത്തിയ പ്രകടനവും യോഗവും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എറണാകുളം മേഖല ഉപാദ്ധ്യക്ഷൻ ടിഎൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ആശംസ നൽകി. യോഗത്തിൽ സിഎൻ സുഭാഷ്, നന്ദൻ നട്ടാശ്ശേരി, കെ. ശങ്കരൻ, സി.കെ സുമേഷ്, ടി.ആർ അനിൽകുമാർ, വിനു ആർ മോഹൻ, ജിഷ്ണു പ്രസന്നകുമാർ, വിനോദ് കുമാർ പി.എൻ, രാധാകൃഷ്ണൻ കെ.കെ, റെജി റാം, അനിൽകുമാർ എം.എൻ, രാജേഷ് കൈലാസം, പി.എസ് ബിജു കുമാർ, പ്രദീപ് പാപ്പാനിൽ, നിഷാദ് കെ, കെ.എസ് ധനപാലൻ എന്നിവർ നേതൃത്വം നൽകി.