കായംകുളം: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ കായംകുളം നഗരസഭ എന്‍ജിനീയര്‍ക്കെതിരെ വിജിലന്‍സ് കേസ്. കായംകുളം നഗരസഭ അസി.എന്‍ജിനീയറായിരുന്ന പി.രഘുവിനെതിരെയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു വിജിലന്‍സ് കേസെടുത്തത്. 2010 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ കാലയളവില്‍ 68.12 ലക്ഷം രൂപ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് കേസ്. ഈ വിഷയത്തില്‍ എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ വിജിലന്‍സ് എസ്.പി കെ.കെ മോയിന്‍കുട്ടിയുടെ നിര്‍ദേശാനുസരണം, ഇന്‍സ്‌പെക്ടര്‍ എസ്.എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പരിശോധനയുമായി ബന്ധപ്പെട്ട്, ഒന്‍പതോളം രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ രേഖകള്‍ ഹാജരാക്കിയാണ് ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ മലപ്പുറത്ത് ഇടവെണ്ണം പഞ്ചായത്തില്‍ അസി.എന്‍ജിനീയറാണ്.