കോട്ടയം: കേരളത്തിലെ റോഡുകൾ മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ വാഹനങ്ങൾക്കും കൃത്യമായ വേഗ നിയന്ത്രണങ്ങൾ ഓരോ റോഡിലും ഉണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് ക്യാമറയിൽ കുടുങ്ങി പോക്കറ്റ് കാലിയാകുന്നത് ഒഴിവാക്കാം.
വാഹനങ്ങളുടെ വേഗം ഓരോ റോഡിലും
കാറുകൾക്ക് നഗരസഭ പരിധിയിൽ 50 കിലോമീറ്ററും, ദേശീയ പാതയിൽ 85 കിലോമീറ്ററും, സംസ്ഥാന പാതയ്ക്കു 80 കിലോമീറ്ററും, നാലുവരിപ്പാതയിൽ 90 കിലോമീറ്ററും മറ്റു പാതകളിൽ 70 കിലോമീറ്ററുമാണ് വേഗപരിധി.
ഇരുചക്ര വാഹനങ്ങൾക്ക് നഗരസഭ പരിധിയിൽ 50 കിലോമീറ്ററും, ദേശീയ പാതയും 60 കിലോമീറ്ററും, സംസ്ഥാന പാതയിൽ 50 കിലോമീറ്ററും നാലുവരിപ്പാതയിൽ 70 കിലോമീറ്ററും മറ്റുപാതകളിൽ 50 കിലോമീറ്ററുമാണ് വേഗ പരിധി.
ഓട്ടോറിക്ഷകൾക്ക് നഗരസഭ പരിധിയിൽ 30 കിലോമീറ്ററും ദേശീയ സംസ്ഥാന നാലുവരിപ്പാതയിൽ 50 കിലോമീറ്ററും മറ്റു പാതകളിൽ 40 കിലോമീറ്ററുമാണ് വേഗം.
പൊതുഗതാഗത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് നഗരസഭയിൽ 50 കിലോമീറ്റർ വേഗവും ദേശീയ പാതയിൽ 85 കിലോമീറ്ററും സംസ്ഥാന പാതയിൽ 80 കിലോമീറ്ററും നാലുവരിപ്പാതയിൽ 90 കിലോമീറ്ററും മറ്റു പാതകളിൽ 60 കിലോമീറ്ററുമാണ് വേഗം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിളിനു നഗരപരിധിയിൽ 50 കിലോമീറ്ററും, ദേശീയ സംസ്ഥാന പാതകളിൽ 65 കിലോമീറ്ററും, നാലുവരിപ്പാതയിൽ 70 കിലോമീറ്ററും മറ്റു പാതകളിൽ 60 കിലോമീറ്ററുമാണ് വേഗം. മീഡിയം ഹെവി പാസഞ്ചർ വാഹനത്തിന് നഗരസപരിധിയിൽ 40 കിലോമീറ്റർ, ദേശീയ സംസ്ഥാന പാതകളിൽ 65 കിലോമീറ്ററും, നാലുവരിപ്പാതയിൽ 70 കിലോമീറ്ററും, മറ്റു പാതകളിൽ 60 കിലോമീറ്ററുമാണ് വേഗം.
മീഡിയം ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് നഗരപരിധിയിൽ 40 കിലോമീറ്ററും, ദേശീയ സംസ്ഥാന നാലുവരിപ്പാതകളിൽ 65 കിലോമീറ്ററുമാണ് വേഗ നിയന്ത്രണം. മറ്റു പാതകളിൽ 60 കിലോമീറ്ററാണ് വേഗം. എല്ലാ വാഹനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള നിരത്തുകളിൽ 30 കിലോമീറ്ററാണ് വേഗം.