വിരിയട്ടെ പുതു പുലരിയുടെ സമൃദ്ധി ; നിറയട്ടെ നാടും നഗരവും നന്മകളാൽ : ഇന്ന് പൊന്നിൻ ചിങ്ങത്തുടക്കം : ഇന്ന് ചിങ്ങം ഒന്ന് … മലയാളികളുടെ “പുതു വർഷത്തിനു തുടക്കം”…ചിങ്ങമാസ പുലരിയെ വരവേറ്റ് നാടും നഗരവും

ഇന്ന് ചിങ്ങം 1… കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലുമായ് ഓണത്തെ വരവേൽക്കാൻ നാടും നഗരവും അണിഞ്ഞൊരുങ്ങുന്ന മലയാളക്കരയുടെ ഉത്സവകാലത്തിന്റെ ആരംഭ ദിനം.. ചിങ്ങമാസ പുലരി ഓരോ മലയാളികളുടേയും പുതുവർഷത്തിന്റെ ആരംഭം കൂടിയാണ്. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസപ്പുലരിയോടെ പിറവിയെടുക്കുന്നത്.

Advertisements

കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന ചിങ്ങ മാസം. പഴമക്കാരെ സംബന്ധിച്ച് പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് പത്തായങ്ങളിൽ നിറച്ചിരുന്ന സമ്പന്നതയുടെ മാസമായിരുന്നു ചിങ്ങമാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. പാടത്തും , പറമ്പിലും, തൊടിയിലുമെല്ലാം നാട്ടുപൂക്കളാൽ നിറയും. ഊഞ്ഞാലും അത്തപ്പൂക്കളവും ആയി എത്തുന്ന ഓണക്കാലം ചിങ്ങ മാസത്തിന്റെ മാറ്റ് കൂട്ടുന്നു. കാലവും, കാലാവസ്ഥയും മാറിയെങ്കിലും ചിങ്ങമാസത്തിന്റെ ആഢ്യത്വത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. പ്രളയത്തിനും മഹാമാരിക്കും ശേഷം കാറൊഴിഞ്ഞ വാനം പോലെ തെളിഞ്ഞ ചിങ്ങപ്പുലരി ഏവർക്കും നൽകുന്നത് വലിയ ഒരു പ്രതീക്ഷയാണ്… ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും നല്ല ഒരു വർഷം ആശംസിക്കുന്നു.

Hot Topics

Related Articles