തിരുവനന്തപുരം : വലിയ പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞു കണ്ടുപിടിച്ച് ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് സഹകരണ രജിസ്ട്രാറുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 16255 സഹകരണ സംഘങ്ങളാണുള്ളത്.
ഇതിൽ കൃത്യമായ പരിശോധനകൾ എല്ലാ കാലത്തും നടക്കുന്നുണ്ട്. 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. 1.5 ശതമാനത്തിൽ താഴെ സംഘങ്ങളിലാണ് ചില ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിനർഥം കേരളത്തിന്റെ സഹകരണ മേഖല മികച്ച രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാണ്. ഇവിടത്തെ സഹകരണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ നേരത്തെ ആരംഭിച്ചതാണ്. സഹകരണ മേഖലയാകെ കുഴപ്പത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് സഹകരണമേഖല. കരുവന്നൂർ ബാങ്കിന് എതിരെയുള്ള ആരോപണത്തെ സര്ക്കാര് ഗൗരവത്തോടെയാണ് കണ്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങൾ നടന്നത്. ഇഡിയോ സിബിഐ യോ ഒന്നുമല്ല ഇക്കാര്യങ്ങൾ കണ്ടെത്തിയത്. എന്നും മുഖ്യമന്ത്രി പറഞ്ഞു.