തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളില്‍ ഗുണപരമായ ബന്ധങ്ങള്‍ ഉറപ്പാക്കി യുവതലമുറയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സംസ്ഥാനത്തുതന്നെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 20-ാമത് ഗ്ലോബലിക്സ് രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്ക് ഉണര്‍വു പകരുന്നതിനുള്ള നവീന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തും ലോകത്തും മികച്ച മാതൃകകള്‍ സൃഷ്ടിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍, പുരോഗമന ആശയങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടേയും തൊഴിലാളികളുടേയും സമരങ്ങള്‍, സാക്ഷരതാ ക്യാംപെയിൻ, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണ നടപടികള്‍, ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ തുടങ്ങിയ ഇടപെടലുകളാണ് ഈ രീതിയിലേക്കു സംസ്ഥാനത്തെ വളര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ, വിദ്യാഭ്യാസ മേഖലകലില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണു കേരളം. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സൂചികകളിലും ഒന്നാമതാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണു സംസ്ഥാനത്തിന്റേത്. രാജ്യത്തിനകത്തും പുറത്തും നൈപുണ്യമുള്ള വലിയൊരു മാനവവിഭവശേഷിക കേരളത്തിന്റേതാണ്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ആഗോള അംഗീകാരം നേടിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.