തിരുവനന്തപുരം: അവസരം കിട്ടിയാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോയെന്ന് അവതാരകന് ചോദിച്ചപ്പോഴാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.
” എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഞാന്‍ ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണ്. എന്റെ അഭിപ്രായത്തില്‍ പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. കേരളത്തെ നന്നാക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ഒഴിവാക്കില്ല ” -തരൂര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് പല അംഗീകാരങ്ങളും നല്കി. സുധാകരനോട് വിയോജിപ്പുള്ളവരുണ്ടാവാം. വേട്ടയാടിയപ്പോള്‍ പിന്തുണച്ചത് സുധാകരനാണ്. സില്‍വര്‍ ലൈനിനെ താന്‍ പിന്തുണച്ചിട്ടില്ല. പഠിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. തന്റെ പ്രധാന കടപ്പാട് ജനങ്ങളോടാണ്. തന്റേത് പോസിറ്റീവ് രാഷ്ട്രീയമാണെന്നും ശശി തരൂര്‍ പറഞ്ഞു.