പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍
ഹെഡ് ഓഫീസ് പടിക്കല്‍ ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ
നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ മേയ് 26ന് രാവിലെ 11 മണി മുതല്‍

കോട്ടയം: ദലിത് ക്രൈസ്തവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി 1980ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ കോര്‍പ്പറേഷന്‍ ലക്ഷ്യ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വന്ന പഠന പ്രോത്സാഹന ക്യാഷ് അവാര്‍ഡ് 2019-20 അദ്ധ്യയന വര്‍ഷം വിതരണം ചെയ്യുകയോ, 2020-21 അദ്ധ്യയന വര്‍ഷം അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല, ഭവന നിര്‍മ്മാണത്തിന് വാങ്ങുന്ന ഭൂമിയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുക, കോവിഡ് കാലത്തെ വായ്പ കുടിശിക ഒഴിവാക്കുക, പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ അര ഏക്കര്‍ കൃഷി ഭൂമി വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുമ്പോള്‍ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒരേക്കര്‍ കൃഷി ഭൂമി വാങ്ങുന്നതിന് നാലുലക്ഷം രൂപയാണ് നല്‍കുന്നത്.

Advertisements

പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനിലും കൃഷി ഭൂമി വാങ്ങുന്നതിന് പട്ടികജാതി വികസന കോര്‍പ്പറേഷനിലെപ്പോലെ ആക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനില്‍ നിന്ന് നല്‍കുന്ന വായ്പകളില്‍ സബ്‌സിഡി അനുവദിക്കുക, ജാമ്യവ്യവസ്ഥകളില്‍ ഇളവുകള്‍ ലഘൂകരിക്കുക, മുടങ്ങിക്കിടക്കുന്ന സ്‌കോളര്‍ഷിപ്പ് ഉടന്‍ നല്‍കുക, കാലോചിതമായി പദ്ധതികള്‍ പരിഷ്‌ക്കരിക്കുക. സംസ്ഥാന സര്‍ക്കാരില്‍നിന്ന് കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുക. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദലിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 മെയ് 26 (വ്യാഴം) രാവിലെ 11 മണി മുതല്‍ കോട്ടയം ഹെഡ് ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തുന്നു.

രാവിലെ 10.30ന് ഗുഡ്‌ഷെപ്പേര്‍ഡ് മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന റാലി വിജയപുരം രൂപതാ ഡിസിഎംഎസ് ഡറക്ടര്‍ റവ. ഫാ. ജോസഫ് തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 11 മണിക്ക് കോര്‍പ്പറേഷന്‍ പടിക്കല്‍ കെസിബിസി എസ്.സി/എസ്.റ്റി/ബി.സി. കമ്മീഷന്‍ ചെയര്‍മാര്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ശ്രീ. ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ റവ. ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ജോസുകുട്ടി ഇടത്തിനകം, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.ഒ. പീറ്റര്‍, സി.സി. കുഞ്ഞുകൊച്ച്, രൂപതാ പ്രസിഡന്റുമാരായ സ്‌കറിയ ആന്റണി, പി.ജെ. സ്റ്റീഫന്‍, ഡോ. സിജോ ജേക്കബ്, ബിനോയ് ജോണ്‍, സജിമോന്‍ റ്റി. പള്ളിത്തറ, ജോയി കൂനാനിക്കല്‍, ഷിബു ജോസഫ് പുനലൂര്‍ എന്നിവര്‍ പ്രസംഗിക്കും.

വൈസ് പ്രസിഡന്റ് വിന്‍സെന്റ് ആന്റണി, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ പി സ്റ്റീഫന്‍, സെക്രട്ടറി ശ്രീമതി ബിജി സാലസ്, ജോയിന്റ് സെക്രട്ടറി ബിജു അരുവിക്കുഴി, ഖജാന്‍ജി എന്‍ ദേവദാസ്, ഓര്‍ഗനൈസര്‍ എ.വി. മാര്‍ട്ടിന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കും. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ റവ. ഫാ. ജോസ് വടക്കേക്കുറ്റ്, സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ആന്റണി, സെക്രട്ടറി ബിജി സാലസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles