കേരള കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം സമ്മേളനം നടത്തി

ആറന്മുള : കേരള കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം സമ്മേളനം കോഴഞ്ചേരി വൈഎംസിഎയിൽ നിയോജകമണ്ഡലം പ്രസിഡന്റ് ദീപു ഉമ്മന്റെ അധ്യക്ഷതയിൽ നടന്നു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഡോ എബ്രഹാം കലമണ്ണിൽ കേരള കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന ഹൈപ്പർ കമ്മിറ്റി അംഗം അഡ്വ ബാബു വർഗീസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ടപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസ തോമസ്,ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി സാം മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles