കോട്ടയം: കേരള ചിത്രകലാ പരിഷത് കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ,
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ ക്യാമ്പ് നടത്തി. യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിൽ നിന്ന് 100 ൽ പരം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . കോട്ടയം ജില്ല ചിത്ര കലാ പരിഷത് പ്രസിഡന്റ് റോയ് എം തോട്ടം , ജോഷി മലയിൽ എന്നിവർ ലഹരീ വിരുദ്ധ സന്ദേശം നൽകി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോബി ജോസഫ് ,ഹെഡ് മിസ്ട്രസ് സിസ്റ്റർ പ്രിയ എന്നിവർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .സെക്രട്ടറി ഉഷാകുമാരി സ്വാഗതം ആശംസിച്ചു . ജോയിന്റ് സെക്രട്ടറി രാജീവ് ചമ്പക്കര നന്ദി അറിയിച്ചു . ചിത്രകാരർ ആയ റോയ് മറ്റപ്പള്ളി , തോമസ് രാമപുരം , ജോഷിമലയിൽ ആനന്ദരാജ് കനവ് , ശുഭ , കുട്ടൻ , സിസ്റ്റർ മറിയക്കുട്ടി, മോഹനൻ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി . മികച്ച ഒന്നും രണ്ടും മൂന്നും പോസ്റ്റുകൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ്കളും നൽകി .ഇന്നത്തെ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്ക് എതിരെയുള്ള , കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ അർഥവത്തായതും ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതരത്തിലും മെച്ചപ്പെട്ടവയും ആയിരുന്നു.






