ഇരവിപേരൂർ: കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് തമ്പു പനോടിൽ നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും കായികമായി ഉപദ്രവിക്കുകയും ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ അദ്ധ്യക്ഷതവഹിച്ചു. ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ,സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, രാജീവ് വഞ്ചിപ്പാലം, സാം കുളപ്പള്ളി, സി തോമസ്, ഏബ്രഹാം തോമസ്, ജോൺ വി തോമസ്, മാത്യു നൈനാൻ, റിന്റോ തോപ്പിൽ, സജു ശമുവേൽ, പോൾ മാത്യു, സന്തോഷ് തോമസ്, ബിജു തുടങ്ങിപറമ്പിൽ, ബന്നി മനക്കൽ, ദിലീപ് ഉതിമൂട്, രാജൻ കെ മാത്യു, റോയി കണ്ണോത്ത്, മനോജ് മുത്തുംമൂട്ടിൽ,ബിജു കാട്ടുപുരയിടം, ജോർജ്ജ് മാത്യു, അരുൺ തേക്കിനാൽ എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതിൽ കേരള കോൺഗ്രസ് എം ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
