കോട്ടയം: മുനമ്പം പ്രശ്നപരിഹാരത്തിനു സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയാറാകണമെന്നു എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മുനമ്പം നിവാസികളുടെ പ്രശ്നത്തെ പരിഹരിക്കുന്നതിനുപകരം വിഷയത്തിൽ വർഗീയത ചാലിച്ചു രാഷ്ട്രീയമുതലെടുപ്പിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതു നിർഭാഗ്യകരമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്കു ഐക്യദാർഢ്യംപ്രഖ്യാപിച്ചു കോട്ടയം നഗരത്തിൽ നടന്ന മുനമ്പം ജ്വാലാ പ്രയാണത്തിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പവിത്രമായ മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന കേരള മണ്ണിൽ വർഗീയത വിളമ്പാനുള്ള നീക്കത്തിനെതിരേ സർക്കാർ ജാഗ്രത പാലിക്കണം. പരമ്പരാഗതമായും നിയമപരമായും മുനമ്പം നിവാസികൾ സ്വന്തമാക്കിയിരിക്കുന്ന ഭൂമി സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മുനമ്പം സന്ദർശിച്ചതിനെതുടർന്നാണ് കോട്ടയത്തും പാർട്ടി ഐക്യദാർഢ്യറാലി നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി ഓഫീസിൽനിന്നും ഗാന്ധിജിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള യാത്ര ഗാന്ധിസ്‌ക്വയറിൽ എത്തിയപ്പോൾ പ്രത്യേകം തയാറാക്കിയ പീഠത്തിൽ തിരി തെളിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയർമാൻ അഡ്വ ഫ്രാൻസിസ് ജോർജ് എംപി, കെ എഫ് വർഗീസ്, തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻകുമാർ,പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, പി സി മാത്യു, എ.കെ. ജോസഫ്,
സന്തോഷ് കാവുകാട്ട്,ബിനു ചെങ്ങളം, ചെറിയാൻ ചാക്കോ,, അജിത്ത് മുതിരമല, സി.ഡി.വൽസപ്പൻ, സി.വി.തോമസുകുട്ടി, എബി പൊന്നാട്ട്, ജേക്കബ് കുര്യാക്കോസ് ജോർജുകുട്ടി മാപ്പിളശ്ശേരി അനിൽ തയ്യിൽ,പ്രമോദ് കൃഷ്ണൻ,പി.റ്റി,തങ്കച്ചൻ മണ്ണുശേരി,ജോസ് പാരിപ്പള്ളി, കുഞ്ഞുമോൻ ഒഴുകയിൽ,സെബാസ്റ്റ്യൻ കോച്ചേരി,സച്ചിൻ സാജൻ ഫ്രാൻസിസ്, ജോസ് വഞ്ചിപ്പുര,മനീഷ് ജോസ്, ഷൈജി ഓട്ടപ്പള്ളി, ജോസി ചക്കാല, വർഗീസ് വാരിക്കാട്ട്, കെ.ഓ. തോമസ്, ബിനോയ് ഉതുപ്പാൻ ഡോ. ജോബിൻ എസ് കൊട്ടാരം,സബീഷ്,നെടുംപറമ്പിൽ, ജെസി തറയിൽ,ജോൺ ജോസഫ്,ജോളി എട്ടുപറ, ജോസ് പാറേട്ട്, ജോസ് പടിഞ്ഞാത്ത്, ജോർജ് ജോസഫ്,ബാബു മുകാല, ജോസ് വടക്കേക്കര,മുടക്കനാട്,ജോസഫ് ബോനിഫൈസ്, സി കെ ജയിംസ്, മരിയ ഗൊരാത്തി, സിബി നല്ലൻ കുഴിയിൽ, മോൻ ഇരുപ്പക്കാട്ട്, ഷിജു പാറയിടുക്കിൽ. എന്നിവർ പ്രസംഗിച്ചു.