ജാഗ്രതാ ലൈവ്
പൊളിറ്റിക്കൽ സ്പെഷ്യൽ
തിരുവനന്തപുരം: കേരള കോൺഗ്രസിൽ പൊട്ടിത്തെറി, ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും രണ്ടു തട്ടിൽ..! ഒരാഴ്ചയിലേറെയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ഇതായിരുന്നു. ഈ ഉള്ളടക്കം കണ്ടവർ കണ്ടവർ ഫോർ വേഡും ചെയ്തു. എന്നാൽ, ഈ സന്ദേശം ഫോർവേഡ് ചെയ്തവരിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്ന് കരുതിയിരുന്നോളൂ നിങ്ങളെ തേടി സൈബർ പൊലീസിന്റെ ജീപ്പ് ഏതു നിമിഷവും വീട്ടിലെത്താം.! രാഷ്ട്രീയത്തിന്റെ പേരിൽ വ്യാജ വാർത്ത പടച്ചു വിട്ടവരെയും, അത് പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്കു കത്തു നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപദമായ സംഭവങ്ങളുടെ തുടക്കം. കേരള കോൺഗ്രസിൽ ഗ്രൂപ്പ് ഏറ്റുമുട്ടലാണെന്നും ജോസ് കെ.മാണിയ്ക്കെതിരെ ജനപ്രതിനിധികൾ രംഗത്ത് എത്തിയിട്ടുണ്ടെന്നും ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായത്. ഇതേ തുടർന്ന് ഈ വാർത്ത വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇത് വലിയ ആശയക്കുഴപ്പത്തിനാണ് ഇടയാക്കിയത്. ഇതേ തുടർന്നാണ് ഇപ്പോൾ കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രചാരണം വ്യാപകമാകുകയും, കേരള കോൺഗ്രസിന് തന്നെ അപമാനമാകുകയും ചെയ്ത സാഹചര്യത്തിലാണ് റോഷി അഗസ്റ്റിൻ പരാതിയുമായി രംഗത്ത് എത്തിയത്. സംസ്ഥാന പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണം നടത്തിയവരെയും വാർത്ത ഷെയർ ചെയ്തവരെയും പൊലീസ് അന്വേഷിക്കുന്നുമുണ്ട്.