കോട്ടയം: അന്യായമായി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച സർക്കാർ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ പോലും ധ്വംസിക്കുകയാണെന്നും
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഭരണപാടവം ഇല്ലെങ്കിൽ ഒന്നടങ്കം രാജിവച്ചു പുറത്തുപോവുകയാണ് ഉത്തമമെന്നും കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു.
കൂട്ടിയ വൈദ്യുതി ചാർജ്ജ് ഉടനടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി കോട്ടയം സെൻട്രൽ ഓഫിസിലേക്ക് നടത്തിയ പ്രതിക്ഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി പരുപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ.പി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് ജയിംസ് പതിയിൽ, ജില്ലാ സെക്രട്ടറിമാരായ കൊച്ചുമോൻ പറങ്ങോട്ട്, ഷാനവാസ് ബി.എ, അഡ്വ.അനൂപ് കങ്ങഴ, അഡ്വ.കെ.എം ജോർജ്ജ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ റോയി മൂലേക്കരി, ജോർജ്ജുകുട്ടി വി.എസ്, ജയിംസ് കാലാ വടക്കൻ, കെ.വി ജെയിംസ്, ബേബി പാലത്തിങ്കൽ ജെയിംസ് വട്ടപ്പറമ്പിൽ, ലാലു വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.