കോട്ടയം : കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ ജനറൽ ബോഡി ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വടകോട് മോനച്ചൻ, സാജൻ ആലക്കളം, ഔസേപ്പച്ചൻ ഓടയ്ക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരള കോൺഗ്രസ് ബി യിൽ തന്നെ മുൻപ് പാർട്ടി വിട്ടുപോയ വർ ഉൾപ്പെടെ മറ്റു വിവിധ പാർട്ടിയിലെയും ഏറ്റുമാനൂർ കോട്ടയം നിയോജക മണ്ഡലത്തിലെ ഇരുപതോളം പ്രവർത്തകർ ഈ യോഗത്തിൽ പാർട്ടി മെമ്പർഷിപ്പ് കൊടുത്തു സ്വീകരിച്ചു. കെ ടി യു സി (ബി ) കോട്ടയം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ടായി മധു ആർ പണിക്കരെ തെരഞ്ഞെടുത്തു.
Advertisements