തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് വന്നാല്‍ നല്ലത് എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് തല്ക്കാലം യുഡിഎഫിലേക്ക് ഇല്ലെന്നും രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.
യു.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങള്‍. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തു പോയതല്ല പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയി എന്ന് യുഡിഎഫ് മനസ്സിലാക്കിയതില്‍ സന്തോഷം എന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വരുന്നതിൽ സന്തോഷമാണ്. എന്നാൽ ഇത് സംബന്ധിച്ച് ചർച്ചകളൊന്നും നടത്തിയിട്ടില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. അവര്‍ തിരിച്ചുവന്നാൽ സന്തോഷം എന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയത്.