കോട്ടയം: കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ഏകദിന ക്യാമ്പ് മാര്‍ച്ച് ഒന്നിന് കോട്ടയം ഐ. എം. എ ഹാളില്‍ നടക്കും.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ‘ഭാവി കേരള കോണ്‍ഗ്രസും കേഡര്‍ സംവിധാനവും’ എന്നതിനെ ആസ്പദമാക്കി സംസാരിക്കും.’കേരള രാഷ്ട്രിയത്തില്‍ കേരള കോണ്‍ഗ്രസിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്സിനും ‘കേരള കോണ്‍ഗ്രസ്സ്(എം) വിഷന്‍ 2030’ എന്ന വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂവും ക്യാമ്പില്‍ സംസാരിക്കും. ‘രാഷ്ട്രീയത്തില്‍ യുവ നേതൃത്വത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ:കൊച്ചുറാണി തോമസും ‘സോഷ്യല്‍ മീഡിയയും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ അക്വറ്റിസ് ഡിജിറ്റല്‍സ് ഡയറക്ടര്‍ സിജോ ജോസഫും ക്ലാസുകള്‍ നയിക്കും.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ: റോണി മാത്യൂവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്യാമ്പ് ഉദ്ഘാടനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി നിര്‍വഹിക്കും.സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. ഗവ: ചീഫ് വിപ്പ് ഡോ: എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എംപി,എംഎല്‍എമാര്‍, കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കും. യോഗത്തിന് യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള സ്വാഗതവും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ദീപക് മാമ്മന്‍ മത്തായി കൃതജ്ഞതയും അറിയിക്കും. ക്യാമ്പ് പ്രതിനിധികളായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികള്‍,ജില്ലാ പ്രസിഡന്റുമാര്‍,നിയോജക മണ്ഡലം പ്രസിഡന്റുമാര്‍,സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.