കോട്ടയം:_ഭരണഘടന ശില്പി ബി ആര്‍ അംബേക്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ കോട്ടയത്തെ പ്രതിഷേധ മാർച്ചും യോഗവും നടത്തി.ബിജെപിയുടെ സവർണ്ണ ഫാസിസ്റ്റ് മുഖമാണ്അമിത് ഷായിലൂടെ പുറത്തുവന്നതെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തെക്കേടം.ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോയുടെ ആധ്യക്ഷതയിൽ പാർട്ടിയുടെ ഉന്നതാധികാര സമിതിയംഗം വിജി എം തോമസ്,യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ,ഷെയ്ക്ക് അബ്ദുള്ള,ബിറ്റു വൃന്ദാവൻ,റോണി വലിയപറമ്പിൽ,ടോബി തൈപ്പറമ്പിൽ,സിജോജോ പ്ലാത്തോട്ടം,ജോ പേഴുംകാട്ടിൽ,സെബിൻ ചാക്കോ,രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ, റെനീഷ് കാരിമറ്റം,ബിബിൻ വെട്ടിയാനി,തോമസുകുട്ടി വരിക്കയിൽ,രാഹുൽ പിള്ള,ഷാനോ വൈക്കം,അപ്പൂ സക്കറിയ,പിക്കു ഫീലിപ്പ് മൂഴിയിൽ,അഭിലാഷ് തെക്കേതിൽ,അനുപ് ജോൺ എന്നിവർ സംസാരിച്ചു.
‘