അകലകുന്നം: അന്യായമായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പാചകവാതകവില ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അടിക്കടിയുള്ള വിലവർദ്ധനവ് ജന ജീവിതം ദുസഹമാക്കുമെന്നും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത ജോസഫ് ചാമക്കാല പറഞ്ഞു
Advertisements
കേരള കോൺഗ്രസ് (എം) അകലകുന്നം മണ്ഡലം പ്രസിഡൻ്റ് സാബു കണിപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബെന്നി വടക്കേടം, മാത്തുക്കുട്ടി ഞായറുകുളം, സണ്ണി മാന്തറ, ജോർജുകുട്ടി പുറ്റത്താങ്കൽ, ജിജോ വരിക്കമുണ്ട, റെനി വള്ളികുന്നേൽ, അനൂപ് കെ ജോൺ, അഭിലാഷ് തെക്കേതിൽ, ജോമോൻ കൈതനാൽ ,മനീഷ് പൂവത്തിങ്കൽ ,ജയിംസ് , ബേബി കിഴക്കുംപുറം, ജോയി പോളയ്ക്കൽ, എന്നിവർ പ്രസംഗിച്ചു