കോട്ടയം: കേരള കോണ്‍ഗ്രസ് (സ്കറിയാ തോമസ്) ചെയര്‍മാനായി ബിനോയ് ജോസഫിനെയും സെക്രട്ടറി ജനറല്‍ ആയി ഡോ. ഷാജി കടമലയേയും കോട്ടയം കെ.പി.എസ് മേനോന് ഹാളില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. പ്രൊഫ. എ. അരവിന്ദാക്ഷന്പിള്ളയെ വൈസ് ചെയര്‍മാനായും സുബിന് ആന്റണിയെ ട്രഷററായും തെരഞ്ഞെടുത്തു.
പൊതുമേഖലാ സ്ഥാപനമായ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനാണ് നിലവിൽ ബിനോയ് ജോസഫ്. കേരള വോളിബോള്‍ അസോസിയേഷന് പ്രസിഡന്റും ഒളിമ്പിക് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് അദ്ദേഹം. സംസ്ഥാന എല്‍.ഡി.എഫ് അംഗമായ ഡോ.ഷാജി കടമല തുടര്‍ച്ചയായി നാലാംതവണയാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ അഡ്വ.തോമസ് വര്‍ഗീസ് പുളിക്കന്‍ നിയന്ത്രിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.ബോബന് ടി. തെക്കേല്‍, ജോര്‍ജ് ഇടപ്പരത്തി, സെബാസ്റ്റ്യന്‍ ജോര്‍ജ് മറ്റത്തില്‍, കെ.സി ജേക്കബ്, കവടിയാര്‍ ധര്മ്മന്, നൈസ് മാത്യു, ജോണി ചെരുവുപറമ്പില്‍, അഡ്വ. ഹരീഷ്കുമാര്‍, ബാബു പറയത്തുകാട്ടില്‍, വര്‍ഗീസ് മൂലന്, പോള്‍ എം. ചാക്കോ, പി.എം. മൈക്കിള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിക്കുറിപ്പ് : കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) പാര്‍ട്ടി ചെയര്മാന് ബിനോയ് ജോസഫ്, സെക്രട്ടറി ജനറല്‍ ഡോ. ഷാജി കടമല