കേരളത്തിലെ ആദ്യ ന്യൂറോ സർജൻ; അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സാ സംഘത്തിലെ ഡോക്ടർ; അപൂർവതകൾ നിറഞ്ഞ ജീവിത സാഹചര്യത്തിലൂടെ കടന്നു വന്ന ഡോക്ടർ കുമാർ ബാഹുലേയൻ കഥപറയുന്നു; ഡോക്ടറുടെ ആത്മകഥ പ്രകാശനം ആഗസ്റ്റ് മൂന്ന് ബുധനാഴ്ച

വൈക്കം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായിയുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ. കുമാർ ബാഹുലേയന്റെ ആത്മ കഥ ഡോ.ബിയുടെ പ്രകാശനം നാളെ നടക്കും. വൈക്കം ഉദയനാപുരത്തെ അക്കരപ്പാടമെന്ന അവികസിത പ്രദേശത്തെ സാധാരണ കുടുംബത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി ലോകമറിയുന്ന ന്യൂറോ സർജനായി മാറിയതിനിടയിലെ ഡോ. കുമാർ ബാഹുലേയന്റെ സംഭവ ബഹുലമായ ജീവിതമാണ് ആത്മകഥയിൽ അനാവരണം ചെയ്യുന്നത്.

Advertisements

കുട്ടിക്കാലത്ത് രണ്ടു സഹോദരങ്ങൾ ചികിൽസ കിട്ടാതെ മരിച്ചതിന്റെ തീരാനോവിലാണ് പതിറ്റാണ്ടുകൾ നീണ്ട അമേരിക്കൻ വാസത്തിനു ശേഷം ഡോ. കുമാർ ബാഹുലേയൻ നാട്ടിലെത്തിയത്. തോടുകളും കുളങ്ങളും നിറഞ്ഞ ഗതാഗത സൗകര്യമില്ലാതിരുന്ന വീടിനടുത്തെ ചെമ്മനാകരി യെന്ന പ്രദേശത്ത് ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാട്ടിലുള്ളവർക്ക് വിദഗ്ധ ചികിൽസ ഉറപ്പാക്കി നാണ് അദ്ദേഹം ഇൻഡോ അമേരിക്കൻ ബ്രയിൻ ആന്റ് സ്‌പൈൻ സെന്റർ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനുഷ്യ ശരീരത്തിലെ സൂഷ്മമായ രോഗാവസ്ഥ തല നാരിഴ കീറി പരിശോധിച്ചു കണ്ടെത്തി പരിഹരിക്കുന്നത് പോലെ അദ്ദേഹം സ്വന്തം നാടിനെ വികസന പാതയിലെത്തിച്ചു. യാതൊരു വികസനവും എത്തി നോക്കാത്ത നാട്ടിൻപുറത്ത് ആശുപത്രിയീ നഴ്‌സിംഗ്, ഫിസിയോ തെറാപ്പി കോളേജുകളും ആരംഭിച്ച് സംസ്ഥാനത്തെ തന്നെ ശ്രദ്ധാകേന്ദ്രമായ സ്ഥലമായി ചെമ്മനാകരി യെ മാറ്റി. നാട്ടിലെ നൂറുകണക്കിന് പേർ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് കുടുംബം പോറ്റുന്നു.96ന്റെ നിറവിലും നാടിനേയും നാട്ടുകാരെയും അളവറ്റ് സ്‌നേഹിക്കുന്ന ഡോ. കുമാർ ബാഹുലേയൻ തന്റെ നീറുന്ന ജീവിതാനുഭവങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നു കരുതിയാണ് ആത്മകഥാ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.

നാളെ വൈകുന്നേരം നിയമസഭ സ്പീക്കർ എം.ബി.രാജേഷ് ഫ്രഫസർ എം.കെ.സാനുവിന് ആത്മകഥ കൈമാറി പ്രകാശനം നിർവഹിക്കും പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ ആശുപത്രി മെയർമാൻ കെ.പി. പരമേശ്വരൻ, എം.ഡി. ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.