ആശങ്ക വേണ്ട : പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും ; മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : എസ്.എസ്.എല്‍.സി കഴിഞ്ഞവരുടെ ഉപരിപഠനത്തിനായി ഇക്കുറിയും പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.കഴിഞ്ഞ വര്‍ഷം രണ്ടു തവണയായി 30 ശതമാനം സീറ്റുകളും 79 അധിക ബാച്ചുകളും ആ വര്‍ഷത്തേക്ക് മാത്രമായി അനുവദിച്ചിരുന്നു. ആവശ്യം നോക്കി ഈ പ്രക്രിയ ഈ വര്‍ഷവും ആവര്‍ത്തിക്കും.

Advertisements

ഐ.ടി, പോളിടെക്നിക് മേഖലകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം എടുത്തശേഷമായിരിക്കും പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധന തീരുമാനിക്കുക. 4,23,303 പേരാണ് ഇക്കുറി എസ്.എസ്.എല്‍.സി പാസായത്. കേരള സിലബസിന് പുറത്തുള്ളവരും പ്ലസ് വണ്‍ പ്രവേശനത്തിന് എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വര്‍ഷം 30,571 കുട്ടികള്‍ സി.ബി.എസ്.ഇയില്‍ നിന്നും 3400 പേര്‍ ഐ.സി.എസ്.ഇയില്‍ നിന്നും 9000 കുട്ടികള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരള സിലബസില്‍ പ്ലസ് വണ്ണിന് ചേര്‍ന്നിരുന്നു.

.

Hot Topics

Related Articles