തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു.
10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്പ്പറേഷന് വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
പോളിങ് ശതമാനം – ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പരും പേരും, (ശതമാനം) ക്രമത്തില്‍
തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 64.വെള്ളാര്‍ (66.9),
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13.കുന്നനാട് (77.43),
പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 06.കോവില്‍വിള (82.16),
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 08.അടയമണ്‍ (80.59),
കൊല്ലം – ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10.കുരിയോട് (76.24)