തദ്ദേശ ഭരണ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും : ചെമ്പ് ഗ്രാമപഞ്ചായത്തിൽ ശില്പശാല നടത്തി 

വൈക്കം: തദ്ദേശ ഭരണ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും ,  ശിൽപ്പശാലയിൽ ചെമ്പ്  ഗ്രാമപഞ്ചായത്ത് അവതരണം നടത്തി.  ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന ശില്പശാലയിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുകന്യ സുകുമാരൻ അവതരണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 7 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ശില്പശാലയിൽ ലൈബ്രറി പ്രവർത്തനം സംബന്ധിച്ച അവതരണങ്ങൾ നടത്തിയത്. 

Advertisements

രാജ്യസഭാ എംപി ഡോ.വി ശിവദാസൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ് , കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ.വി.പി.പി മുസ്തഫ ക്രോഡീകരിച്ച് സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. എം.പ്രകാശൻ മാസ്റ്റർ സ്വാഗതവും പി.വി. രത്നാകരൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.