അങ്ങനെ ഒരു സമ്മാനവും ഞങ്ങൾ നൽകുന്നില്ല ! വഞ്ചിതരാകരുതേ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സമ്മാന കഥയ്ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്

ന്യൂഡൽഹി : ഇന്ത്യാപോസ്റ്റ് വഴി ചില സര്‍വേകള്‍, ക്വിസുകള്‍ എന്നിവയിലൂടെ സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ പോസ്റ്റല്‍ വകുപ്പ്. യുആര്‍എല്ലുകള്‍/ഹൃസ്വ യുആര്‍എല്ലുകള്‍/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകള്‍ എന്നിവ വിവിധ ഇമെയിലുകള്‍/ എസ്എംഎസുകള്‍ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍വേകളുടെ അടിസ്ഥാനത്തില്‍ സബ്‌സിഡികള്‍, ബോണസ് അല്ലെങ്കില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ പോസ്റ്റിന്റെ ഭാഗമല്ല.

Advertisements

ഇപ്രകാരമുള്ള അറിയിപ്പുകള്‍/സന്ദേശങ്ങള്‍ ഇമെയില്‍ ലഭിക്കുന്നവര്‍ വ്യാജവും കപടവുമായ ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനനത്തീയതി, അക്കൗണ്ട് നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനസ്ഥലം, ഒടിപി മുതലായ വ്യക്തിപരമായ വിവരങ്ങളൊന്നും പങ്കിടുകയും ചെയ്യരുതെന്ന് ഇന്ത്യ പോസ്റ്റ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ യുആര്‍എല്ലുകള്‍/ലിങ്കുകള്‍/വെബ്‌സൈറ്റുകള്‍ മുതലായവ നീക്കം ചെയ്യുന്നതിന് ഇന്ത്യാ പോസ്റ്റ് ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്. വ്യാജ/കപട സന്ദേശങ്ങള്‍/വിവരങ്ങള്‍/ലിങ്കുകള്‍ എന്നിവയില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായി അസിസ്റ്റന്റ് ഡയറക്ടര്‍ രവീന്ദ്രനാഥ് വി. കെ. അറിയിച്ചു.

Hot Topics

Related Articles