കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : ഇളങ്ങുളത്ത് സെമിനാർ മെയ് 17 ന്

ഇളങ്ങുളം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ മെയ് 17 ന് നടക്കും. ജൂൺ 10, 11, 12 തീയതികളിലായി കോട്ടയം മാമൻ മാപ്പിള ഹാളിലാണ് സംസ്ഥാന സമ്മേളനം.
ഇളങ്ങുളം ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും എന്ന വിഷയത്തിലെ സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

Advertisements

കെ.ജി.ഒ. എ. സംസ്ഥാന പ്രസിഡൻ്റ് ഡോ.എം.എ.നാസർ അധ്യക്ഷനായിരിക്കും.സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് മുഖ്യ പ്രഭാഷണം നടത്തും.പ്ലാനിംഗ് ബോർഡ് കൃഷി വിഭാഗം ചീഫ് എസ് നാഗേഷ്, കാർഷിക സർവ്വകലാശാലയിലെ കെ.എസ്. ഹിരോഷ്കുമാർ, എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles