കൊച്ചി : എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാനുള്ള നിർദ്ദേശത്തിൽ കേരള നേതാക്കൾ പ്രതികരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളില്‍ എല്ലാം ജനറല്‍ സെക്രട്ടറിമാര്‍ പ്രതികരിക്കാറില്ലെന്നും എം എ ബേബി പറഞ്ഞു. മാധ്യമങ്ങള്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കുമെന്നും എം എ ബേബി പറഞ്ഞു.
എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. മുന്‍ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാര്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Kerala
പി വിജയനെതിരായ വ്യാജമൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപിയുടെ ശുപാർശ
ഇതിനെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. അജിത് കുമാര്‍ നല്‍കിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് കേസെടുക്കാന്‍ ഡിജിപി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.