സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന പുരോഗതി അതിശയകരവും അഭിമാനകാരമാണ് ; നിപ വൈറസിനെ ചെറുത്ത ആരോഗ്യവകുപ്പിനെയും മന്ത്രി വീണാ ജോര്‍ജ്ജിനെയും അഭിനന്ദിച്ച്‌  മുരളി തുമ്മാരുകുടി

ന്യൂസ് ഡെസ്ക് : സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസിനെ ചെറുത്ത ആരോഗ്യവകുപ്പിനെയും മന്ത്രി വീണാ ജോര്‍ജ്ജിനെയും അഭിനന്ദിച്ച്‌ ദുരന്തനിവാരണ വിദഗ്ധനും എ‍ഴുത്തുകാരനുമായ മുരളി തുമ്മാരുകുടി.വീണ്ടും ഒരിക്കല്‍ കൂടി കേരളം നിപ്പയെ അതിജീവിക്കുകയാണ്. നമ്മുടെ മൊത്തം ആരോഗ്യ രംഗത്തിന് അഭിമാനിക്കാവുന്ന നിമിഷവും വിജയവുമാണ്.പ്രത്യേകിച്ചും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്. കുറച്ചു വര്‍ഷങ്ങള്‍ ആയി സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന പുരോഗതി അതിശയകരവും അഭിമാനകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ഏത് വിജയവും പരാജയവും മൊത്തം ആരോഗ്യ സംവിധാനത്തിന്‍റെയാണ്. എന്നാലും പരാജയങ്ങളോ പോരായ്മകളോ ഉണ്ടാകുമ്പോള്‍ അത് മന്ത്രിയുടെ അക്കൗണ്ടില്‍ കുറിക്കാൻ മാധ്യമങ്ങള്‍ കാണിക്കുന്ന താല്പര്യം കാര്യങ്ങള്‍ നന്നായി പോകുമ്പോള്‍ മന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കാൻ അവര്‍ കാണിക്കാറില്ല.പ്രത്യേകിച്ചും ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക്. താരതമ്യേന ചെറുപ്പക്കാരിയായ മന്ത്രിയാണ് ചോരച്ചാലുകള്‍ ഒന്നും നീന്തിക്കയറിയ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ആളാണ്. സ്ത്രീയാണ് മാധ്യമത്തില്‍ നിന്നും വന്നതാണ്, അതിൻ്റെ കൊതിക്കെറുവ് പല മാധ്യമ സിംഹങ്ങള്‍ക്കും ഉണ്ടെന്ന് തോന്നാറുണ്ട്- മുരളി തിമ്മാരുകുടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ആരോഗ്യ രംഗം നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒന്നാണ്. ഇതറിയണമെങ്കില്‍ കുറച്ചു നാള്‍ കേരളത്തിന് പുറത്തൊന്നു ജീവിച്ചാല്‍ മതി.നാട്ടില്‍ സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് പോരായ്മകള്‍ ഇല്ല എന്നല്ല. പക്ഷെ നമുക്ക് ലഭ്യമായ വിഭവങ്ങള്‍ വച്ച്‌ നോക്കുമ്ബോള്‍ ഇത്രയും കാര്യക്ഷമമായ സംവിധാനം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാങ്ങളില്‍ ഉണ്ടാകുന്ന പുരോഗതി അതിശയകരവും അഭിമാനകാരവും ആണ്. ജര്‍മ്മനിയിലും സ്വിസ്സിലും ഉള്‍പ്പടെ ലോകത്തെവിടെയും നൂറു ശതമാനം ഇൻഷുറൻസോടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാമെങ്കിലും ഞാൻ ഇപ്പോഴും ആശ്രയിക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ആണ്. ഒരു പക്ഷെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ കുറ്റം പറയുന്നവര്‍ അടുത്തയിടക്കൊന്നും അടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ പോയിരിക്കാൻ വഴിയില്ല – അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കേരളം വീണ്ടും നിപ്പയെ അതിജീവിക്കുമ്ബോള്‍വീണ്ടും ഒരിക്കല്‍ കൂടി കേരളം നിപ്പയെ അതിജീവിക്കുകയാണ്. ഇത്തവണ ഏറ്റവും വേഗത്തില്‍ തന്നെ അത് കണ്ടെത്തി, വരുതിയിലാക്കി, രോഗം ഉണ്ടായവരെ പോലും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.നമ്മുടെ മൊത്തം ആരോഗ്യ രംഗത്തിന് അഭിമാനിക്കാവുന്ന നിമിഷവും വിജയവുമാണ്.പ്രത്യേകിച്ചും ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജ്ജിന്.ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ഏത് വിജയവും പരാജയവും മൊത്തം ആരോഗ്യ സംവിധാനത്തിന്റെയാണ്. എന്നാലും പരാജയങ്ങളോ പോരായ്മകളോ ഉണ്ടാകുമ്ബോള്‍ അത് മന്ത്രിയുടെ അക്കൗണ്ടില്‍ കുറിക്കാൻ മാധ്യമങ്ങള്‍ കാണിക്കുന്ന താല്പര്യം കാര്യങ്ങള്‍ നന്നായി പോകുമ്ബോള്‍ മന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കാൻ അവര്‍ കാണിക്കാറില്ല.പ്രത്യേകിച്ചും ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക്.ഇപ്പോഴത്തെ മന്ത്രിസഭയില്‍ ശ്രീമതി വീണ ജോര്‍ജ്ജിനെ പോലെ ഓഡിറ്റ് ചെയ്യപ്പെടുന്നവര്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.അതിന് പല കാരണങ്ങള്‍ ഉണ്ട്ആരോഗ്യ വകുപ്പാണ്താരതമ്യേന ചെറുപ്പക്കാരിയായ മന്ത്രിയാണ് ചോരച്ചാലുകള്‍ ഒന്നും നീന്തിക്കയറിയ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ആളാണ്. സ്ത്രീയാണ്. മാധ്യമത്തില്‍ നിന്നും വന്നതാണ്, അതിൻ്റെ കൊതിക്കെറുവ് പല മാധ്യമ സിംഹങ്ങള്‍ക്കും ഉണ്ടെന്ന് തോന്നാറുണ്ട് ഇതിനൊക്കെ ഉപരി ശൈലജ ടീച്ചറെപ്പോലെ അതി സമര്‍ത്ഥയായ ഒരു ആരോഗ്യ മന്ത്രിക്ക് തൊട്ടുപുറകില്‍ സ്ഥാനം ഏറ്റെടുത്ത ആളാണ്.

 എന്ത് ചെയ്യുമ്പോഴും ചെയ്തില്ലെങ്കിലും പഴയ ആരോഗ്യമന്ത്രിയുമായിട്ടാണ് താരതമ്യംഈ ഓഡിറ്റിനെ ഒക്കെ വളരെ നന്നായി നേരിട്ടാണ് ശ്രീമതി വീണ ജോര്‍ജ്ജ് മുന്നോട്ട് പോകുന്നത്. മാധ്യമങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നു. വകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകുന്നു.സ്റ്റാഫിന്റെ അഴിമതി പോലുള്ള ആരോപണങ്ങളെ വേണ്ട തരത്തില്‍ കൈകാര്യം ചെയ്യുന്നു.ഇപ്പോള്‍ ഈ നിപ്പയുടെ മേല്‍ കൈവരിച്ച വിജയം മന്ത്രിക്ക് തീര്‍ച്ചയായും കൂടുതല്‍ ആത്മവിശ്വാസം നല്കുമെന്നതില്‍ സംശയമില്ല.കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇനിയും ഏറെ ഭാവിയുള്ള ഒരാളാണ് ശ്രീമതി വീണ ജോര്‍ജ്ജ്.കേരളത്തിലെ ആരോഗ്യ രംഗം നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒന്നാണ്. ഇതറിയണമെങ്കില്‍ കുറച്ചു നാള്‍ കേരളത്തിന് പുറത്തൊന്നു ജീവിച്ചാല്‍ മതി.നാട്ടില്‍ സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് പോരായ്മകള്‍ ഇല്ല എന്നല്ല. പക്ഷെ നമുക്ക് ലഭ്യമായ വിഭവങ്ങള്‍ വച്ച്‌ നോക്കുമ്ബോള്‍ ഇത്രയും കാര്യക്ഷമമായ സംവിധാനം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാങ്ങളില്‍ ഉണ്ടാകുന്ന പുരോഗതി അതിശയകരവും അഭിമാനകാരവും ആണ്. 

ജര്‍മ്മനിയിലും സ്വിസ്സിലും ഉള്‍പ്പടെ ലോകത്തെവിടെയും നൂറു ശതമാനം ഇൻഷുറൻസോടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാമെങ്കിലും ഞാൻ ഇപ്പോഴും ആശ്രയിക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ആണ്. ഒരു പക്ഷെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ കുറ്റം പറയുന്നവര്‍ അടുത്തയിടക്കൊന്നും അടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ പോയിരിക്കാൻ വഴിയില്ല.ഇതൊരു മന്ത്രിയോ മുന്നണിയോ ഉണ്ടാക്കിയതല്ല. ഒരു മന്ത്രി മാത്രമായി കൊണ്ടുനടക്കുന്നതും അല്ല. പക്ഷെ മുൻപ് പറഞ്ഞത് പോലെ പരാജയത്തിന്റെ ഉത്തരവാദിത്തം മന്ത്രിയില്‍ ചാര്‍ത്തിക്കൊടുക്കാൻ നമ്മള്‍ മത്സരിക്കുമ്ബോള്‍ വിജയത്തിന്റെ ഒരു പങ്കെങ്കിലും മന്ത്രിക്ക് കൊടുക്കുന്നത് സാമാന്യ മര്യാദയാണ്.നിപ്പയെ വീണ്ടും നിയന്ത്രണത്തില്‍ ആക്കിയ, നമ്മുടെ ആരോഗ്യ രംഗത്തെ ആരോഗ്യത്തോടെ മുന്നോട്ട് നയിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അതിന് നേതൃത്വം നല്‍കുന്ന മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജിനും എൻ്റെ നന്ദി, അഭിനന്ദനങ്ങള്‍.മുരളി തുമ്മാരുകുടി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.