കോഴിക്കോട് : സംരംഭകര്‍ക്ക് നിയമ പിന്തുണയുള്‍പ്പെടെയുള്ള സംരംക്ഷണം നല്‍കിയതിലൂടെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.ഒരുവര്‍ഷം ഒരുലക്ഷം സംരംഭം എന്ന ലക്ഷ്യത്തില്‍ തുടങ്ങിയ പദ്ധതി എട്ട് മാസം പിന്നിട്ടപ്പോഴേക്ക് 1,06,380 പുതിയ സംരംഭങ്ങളായി. വ്യവസായ വളര്‍ച്ചക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ വിജയമാണിത്.
50 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായമാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് ഒരു അനുമതിയുമില്ലാതെ പ്രവര്‍ത്തിപ്പിക്കാമെന്ന നിയമം കൊണ്ടുവന്നു. അതിന് മുകളിലാണ് തുകയെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അനുമതി ലഭിക്കും.മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നിയമനിര്‍മാണം നടത്തിയാണ് വ്യവസായ മുന്നേറ്റത്തിലേക്ക് കേരളം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.