ഇത്തവണ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച എ​ല്ലാ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണ​ക്കി​റ്റ് ന​ല്‍​കും ; പ്രഖ്യാപനവുമായി മന്ത്രി ജി ആർ അനിൽ

തി​രു​വ​ന​ന്ത​പു​രം: ഇത്തവണ ക​ന്യാ​സ്ത്രീ​മ​ഠ​ങ്ങ​ള്‍​ക്കും എ​ല്ലാ വി​ഭാ​ഗ​ത്തി​ലേ​യും സ​ന്യാ​സി​മാ​ര്‍ താ​മ​സി​ക്കു​ന്നി​ട​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച എ​ല്ലാ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണ​ക്കി​റ്റ് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നാ​ലു​പേ​ര്‍​ക്ക് ഒ​രു കി​റ്റ് എ​ന്ന നി​ര​ക്കി​ല്‍ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കിറ്റ് ന​ല്‍​കും. താ​ലൂ​ക്ക് സ​പ്ലൈ​സ് ഓ​ഫീ​സ് വ​ഴി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ട് ഈ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് കി​റ്റ് എ​ത്തി​ക്കും.

Advertisements

സം​സ്ഥാ​ന​ത്ത് 890 ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 37634 അ​ന്തേ​വാ​സി​ക​ളു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ​വി​ത​ര​ണം പു​ന:​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ 119 ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി വാ​തി​ല്‍​പ്പ​ടി​യാ​യി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ എ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

Hot Topics

Related Articles