തിരുവനന്തപുരം : മതേതര മുന്നണിയുടെ പേരില്‍ വോട്ട് തേടി അധികാരത്തിലെത്തിയ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ എൻഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മന്ത്രിസഭയില്‍നിന്നും മുന്നണിയില്‍നിന്നും ജെഡി-എസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമില്ല. ബിജെപിക്കെതിരേ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാൻ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും മുട്ടു വിറയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്നു ജെഡി-എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിടങ്ങൂരില്‍ യുഡിഎഫ് ബിജപി സഖ്യമെന്ന വ്യാജ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലാണ് എൻഡിഎ ഘടകകക്ഷിയായ ജെഡിഎസിന്‍റെ ഒരു അംഗം മന്ത്രിയായി തുടരുന്നതെന്നു സതീശൻ പറഞ്ഞു.