സ്കൂളുകളില്‍ ഇനി അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കാൻ പാടില്ല ; വിലക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ ; നടപടി മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ

പാലക്കാട് : സ്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisements

മറ്റ് ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന വാക്കുകള്‍ അധ്യാപകര്‍ ഉപയോഗിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാ അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും തിരുവനന്തപുരത്ത് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്വില്ലയില്‍ സുധീഷ് അലോഷ്യസ് റൊസാരിയോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.