ന്യൂസ് ഡെസ്ക് : കേരള പിഎസ് സിക്ക് കീഴില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഓഫീസ് അറ്റന്‍ഡന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണിത്. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്നുതന്നെ അപേക്ഷിക്കൂ.
തസ്തികയും ഒഴിവുകളും ഇവ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ കേരള സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം.
കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 587/2023
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ സമർപ്പിക്കാൻ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. https://www.keralapsc.gov.in/.