സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികളുടെയും തീരജനതയുടെയും ഒപ്പം ; പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കും ; ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികളുടെയും തീരജനതയുടെയും ഒപ്പമാണെന്നും വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ആരും വഴിയാധാരമാക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കും. ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ല. സര്‍ക്കാര്‍ നേരത്തേ നല്‍കിയ ഉറപ്പില്‍ ഉറച്ചുനില്‍ക്കുന്നു – അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടിയായി അദ്ദേഹം പറഞ്ഞു.

Advertisements

ഏത് പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ മടിയില്ല. പശ്ചാത്തലസൗകര്യ വികസനത്തിനുള്ള ബൃഹത് പദ്ധതികളെപ്പറ്റി സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും ചില ആശങ്കയുണ്ടാകും. അതിന് ആക്കംകൂട്ടുന്ന അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കരുത്. നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയില്‍ നില്‍ക്കട്ടെയെന്ന സമീപനം വികസന–- ജന വിരുദ്ധമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles