ഗവർണർ സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടാണ് ഭേദഗതി രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നത് : ഇ പി ജയരാജൻ

തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ തന്നെ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.കേരള ഗവർണർ സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടുമാത്രമാണ് രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നതെന്നും ഗവർണർ തന്റെ തെറ്റ് അംഗീകരിച്ച്‌ നിലപാട് സ്വീകരിക്കണമെന്നും ഇ പി ജയരാജന്‍  പ്രതികരിച്ചു. 

Advertisements

യഥാർത്ഥത്തില്‍ ഇത് നേരത്തെ തന്നെ ലഭിക്കേണ്ടതായിരുന്നു. കേരള ഗവർണർ സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടാണ് ആ ഭേദഗതി രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നത്, ഇപ്പോള്‍ രാഷ്ട്രപതി തന്നെ അംഗീകരിച്ചു. ഇത് കേരള ഗവർണർ കാണിച്ചുകൊണ്ടിരിക്കുന്ന തെറ്റായ സമീപനത്തെ ഒന്നുകൂടി ജനങ്ങളുടെ മുൻപാകെ തുറന്നുകാട്ടുന്നതാണ്. ലോക്പാല്‍ ബില്ലുമായി ഒത്തു പോകുന്ന ഒന്നായാണ് ഈ ബില്ല് ലോക്സഭയില്‍ വന്നത്. അത്തരത്തിലുള്ള ഒരു നിയമത്തെ എന്തിനാണ് ഇത്രയും പിടിച്ചുവെച്ചതെന്നും ഇപി ചോദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘തികച്ചും രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ചുകൊണ്ട് കേരള ഭരണരംഗത്തെയും കേരള സർക്കാരിന്റെ നിലപാടിനെയും ദുർബലമാക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം ശ്രമിച്ചത്. ഈ വന്നിരിക്കുന്ന തെറ്റുകള്‍ക്ക് കാരണക്കാരനായിട്ടുള്ള ഗവർണർ തെറ്റ് സ്വയം ഏറ്റെടുത്ത് നിലപാട് സ്വീകരിച്ച്‌ മുന്നോട്ട് പോകേണ്ടതാണ്. ഇങ്ങനെയൊരു ഗവർണർ പ്രവർത്തിക്കുന്നത് തന്നെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനും അതിന്റെ സത്ഗുണങ്ങള്‍ക്കും ദോഷകരമാണ് എന്ന് തെളിയിക്കുന്നതാണിത്’, ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.