മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മൃഗസംരക്ഷണ വകുപ്പ് മേഖലാ യൂണിയനുകളുമായി ചേര്‍ന്ന് മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ആരംഭിച്ച അടിയന്തിര മൃഗചികിത്സാ യൂണിറ്റുകളുടെ ഉദ്ഘാടനം ആറ്റിങ്ങല്‍ കടുവായില്‍ തോട്ടേയ്ക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

Advertisements

മില്‍മയുടെ മേഖലാ യൂണിയനുകള്‍ മൃഗചികിത്സാ സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ ക്ഷീര സംഘങ്ങളും യൂണിയനുകളും വ്യാപകമായി മൃഗചികിത്സ, കൃത്രിമ ബീജാധാന സേവനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും യൂണിയനുകളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഉത്പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും സംതൃപ്തി ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇതേ ദിശയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ ക്ഷീര സംഘങ്ങള്‍ക്കും മൃഗചികിത്സാ സേവനം എന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ലക്ഷ്യം അഭിനന്ദനാര്‍ഹമാണ്. ഇതിനു സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും. ക്ഷീരകര്‍ഷകര്‍ക്ക് മെച്ചപ്പെട്ട മൃഗചികിത്സാ സേവനം ഏറ്റവും കുറഞ്ഞ നിരക്കില്‍ മുഴുവന്‍ സമയവും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാല്‍സംഭരണം കുറഞ്ഞ ക്ഷീര സംഘങ്ങള്‍ക്കുള്ള ‘ഉണര്‍വ്വ്’ പുനരുദ്ധാരണ പദ്ധതിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ ഗുണഭോക്തൃ സംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍, കമ്മിറ്റി അംഗങ്ങളായ വി.എസ്.പദ്മകുമാര്‍, കെ.ആര്‍.മോഹനന്‍പിള്ള, മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ട എന്നിവര്‍ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.