തിരുവനന്തപുരം: പൊള്ളുന്ന വെയിലിൽ വരണ്ടുണങ്ങിയിരിക്കുന്ന കേരളത്തിൽ ആശ്വാസമായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലും സമീപത്തുമായി ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെയാണ്, രണ്ടു ദിവസം കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന റിപ്പോർട്ട് പുറത്തു വന്നത്.
ഈ ചക്രവാതചുഴി ശക്തിപ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി മാറി ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ സാന്നിദ്ധ്യം കൊണ്ട് മാർച്ച് 2,3 തീയതികളിൽ സംസ്ഥാനത്ത് തെക്കൻ കേരളത്തിൽ മഴ യ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത വേനലിൽ വരണ്ടുണങ്ങിയിരിക്കുന്ന കേരളത്തിൽ അക്ഷരാർത്ഥത്തിൽ ആശ്വാസമാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ മഴ രണ്ടു ദിവസത്തിനുള്ളിൽ ലഭിച്ചാൽ ഇത് കേരളത്തിന് വലിയ ആശ്വാസമായി മാറും.
മഴ ഭീഷണി ശ്രീലങ്കയ്ക്കും
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അയൽ രാജ്യമായ ശ്രീലങ്കയ്ക്കും മഴ ഭീഷണിയാണ് ന്യൂനമർദ്ദം നൽകുന്നത്. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും.