പരാതി നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകൾ ഉപേക്ഷിക്കാനാകില്ല ; ഹൈക്കോടതി

കൊച്ചി: പരാതി നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിനാല്‍ മറ്റുകേസുകളിലുണ്ടാകുന്ന കാലതാമസം പോലെ ഇതിനെ കാണാനാകില്ലെന്നും ജസ്റ്റിസ് കൗസഗര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

Advertisements

മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോസിക്യൂഷന്‍ കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴെ പരാതി വൈകിയെന്നത് പരിഗണനാ വിഷയമാകുന്നുള്ളുവെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മ്മപ്പെടുത്തി.

Hot Topics

Related Articles