തിരുവനന്തപുരം; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം കുട്ടികള്‍ ഉണ്ടായെന്ന് രാഹുല്‍ ഈശ്വര്‍.ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലില്‍ നടന്ന ‘വിദ്വേഷത്തിന് പൂട്ടിടാന്‍ വഴിയെന്ത്’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. രാഹുലിന്റെ വാക്കുകളിലേക്ക്
‘ക്രിസ്റ്റ്യന്‍ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാല്‍ മുസ്ലീം ഫേര്‍ട്ടിലിറ്റി റേറ്റ് 2.6 ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ കുട്ടികളില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്‌ലിം കുട്ടികളുണ്ടായി .ഹിന്ദുക്കളുടെ ഇടയില്‍ കുറച്ച് കാലങ്ങളായി ഉള്ള തെറ്റായ ധാരണ കുറച്ച് കാലം കഴിഞ്ഞാല്‍ നമ്മള്‍ ഇല്ലാതായി പോകും എന്നതാണ്. ഹിന്ദുക്കളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണം’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്യാനിയായലും ഫേര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണമെന്നതാണ് കണക്ക്. ഇപ്പോള്‍ ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മള്‍ നോക്കേണ്ടത്. മുസ്ലീം സഹോദരങ്ങള്‍ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്. അത് മുസ്ലീങ്ങളുടെ മെച്ചമാണ്. നമ്മുക്ക് ഇതൊന്നും പറഞ്ഞ് തരാന്‍ ആളില്ല’.
ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ചയും ഉള്ളത് പോലെ ഞങ്ങള്‍ക്ക് ഒരു ശനിയാഴ്ചയൊന്നുമില്ല. അതുകൊണ്ട് ഹിന്ദുക്കള്‍ക്കിടയിലെ തീവ്രസ്വരക്കാര്‍ സ്വന്തമായി പശുവിനെ വെട്ടിയിട്ടിട്ട് മുസ്ലീങ്ങളുടെ തലയില്‍ ചാരാന്‍ ശ്രമിക്കും. രാമനവമി ആഘോഷങ്ങള്‍ നടക്കുമ്ബോള്‍ സ്വന്തമായി മാറി നിന്ന് കല്ലെറിഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും’.
1850 മുതല്‍ പശുവിന്റെ പേരില്‍ വിഘടിച്ച് നില്‍ക്കുന്നവരെ സംഘടിപ്പിക്കാന്‍ തുടങ്ങുന്നത് സവര്‍ണ മനസിന്റെ ഇന്‍സെക്യൂരിയാണ്. അത് ഏതെങ്കിലും സംഘടന വഴി ചാനല്‍ ചെയ്യപ്പെടുന്നുണ്ടാകാം. വിഘടിച്ച് നില്‍ക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് മറ്റൊരു വഴിയില്ല. അപ്പോള്‍ ഒരു ശത്രു അപ്പുറത്ത് ഉണ്ടെന്ന് സ്ഥാപിച്ച് ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയങ്ങള്‍ അഡ്രസ് ചെയ്യാന്‍ ഒരു മോഡറേറ്റ് സമീപനം ഉണ്ടാകണം. ഹിന്ദു ജനസംഖ്യയെ കുറച്ച് തുറന്ന് സംസാരിക്കണം. മുസ്ലീങ്ങളല്ല പ്രശ്നം നമ്മുടെ ഇടയിലെ ജനസംഖ്യ കുറയന്നതാണ് പ്രശ്നമെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്തണം’.
സ്‌നേഹവും നന്മയും കൊണ്ട് വിദ്വേഷത്തെ തോല്‍പ്പിനാകും. ഈദുല്‍ ഫിത്തറാണ്.മുസ്‌ലിം പരിപാടിയിലേക്ക് പി.സി ജോര്‍ജിനെ അതിഥിയായി ക്ഷണിക്കുകയാണ് വേണ്ടത്. ആരേയും അറസ്റ്റ് ചെയ്തത് കൊണ്ട് വിദ്വേഷം തീരില്ല. വിദ്വേഷം പ്രസംഗിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍ ഇവര്‍ക്ക് രക്തസാക്ഷി പരിവേഷം കിട്ടുകയാണ് ചെയ്യുക. കേസ് എടുക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് പലരും വിദ്വേഷ പ്രസംഗം നടത്തുന്നത്’.
പി സി ജോര്‍ജ് സര്‍ എനിക്ക് പിതൃതുല്യനാണ്. അദ്ദേഹവും മകനും ഒരുപാട് സഹായിച്ചതാണ് ഞങ്ങളുടെ ശബരിമല പ്രക്ഷോഭം ശക്തിപ്പെടാന്‍. പിസി ജോര്‍ജിന്റെ വിഷയത്തില്‍ ഞാന്‍ മാത്രമാണ് സത്യം പറയുന്നത്. ഈ നാട്ടില്‍ ഒരു മനുഷ്യനും വന്ധ്യതയുടെ മരുന്ന് ആര്‍ക്കും ഒന്നിലും ഇട്ട് കൊടുക്കാറില്ല. അങ്ങനെ കൊടുത്താല്‍ തന്നെ ഒരു പുരുഷനോ സ്ത്രീക്കോ ഫേര്‍ട്ടിലിറ്റിക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.