മണർകാട്: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ അലക്‌സ് കെ.ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി, ജില്ലാ ട്രഷറർ ആർ.സിനായർ, രക്ഷാധികാരി സി.ടി സുകുമാരൻ നായർ, വർക്കിംങ് പ്രസിഡന്റ് വേണുഗോപാലൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.സി അൻസാരി, ഷാഹുൽ ഹമീദ്, ജില്ലാ കമ്മിറ്റി അംഗം എബ്രഹാം ജോൺ എന്നിവർ പ്രസംഗിച്ചു.
മണർകാട് യൂണിറ്റ് ഭാരവാഹികളായി മണർകാട് ആറാം മൈൽ ആര്യ സൽക്കാര ഹോട്ടലിലെ എ.ആർ.ജീവൻ (പ്രസിഡന്റ്), ഡെന്നിംങ് ഡിലൈറ്റിലെ എബ്രഹാം ജോൺ (സെക്രട്ടറി), ടെസ്റ്റി ഷെഫിലെ രാമചന്ദ്രൻ നായർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Advertisements