ദുരിത ബാധിതർക്കായി വയനാട്ടിൽ ഹോട്ടൽ അടുപ്പുകൾ പുകഞ്ഞ് തുടങ്ങി : ദുരിത ബാധിതർക്ക് ഭക്ഷണം നൽകാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

കൊച്ചി: ദുരന്ത ഭൂമിയിൽ ദുരിത ബാധിതർക്ക് ഭക്ഷണം നൽകാൻ ഹോട്ടൽ അസോസിയേഷൻ്റെ പാചക പുരയിലെ അടുപ്പുകൾ എരിഞ്ഞ് തുടങ്ങി. വയനാട്ടിൽ ദുരിതബാധിതർക്കും സന്നദ്ധപ്രവർത്തകർക്കുമാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സൗ ജന്യഭക്ഷണം ലഭ്യമാക്കുന്നത്. ദുരന്തമുണ്ടായ ദിവസം മുതൽ പ്രതിദിനം പതിനായിര ത്തോളം ഭക്ഷണപ്പൊതികളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മേപ്പാടിയിൽ രണ്ട് വലിയ അടുക്കളകളിൽ പാ ചകംചെയ്താണ് ഭക്ഷണം വിതര ണം ചെയ്യുന്നത്. അസോസിയേ ഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, വയനാട് ജില്ലാ പ്രസിഡൻ്റ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. വിവിധജില്ലാ, യൂണിറ്റ് കമ്മിറ്റി പ്രവർത്തകർ ഊ ഴം വച്ച്പാചകം ചെയ്യുന്നുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന ദിവസം വരെ ഭക്ഷണം വിതരണം ചെയ്യുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാളും അറിയിച്ചു. കോട്ടയം അടക്കമുള്ള ജില്ലാ കമ്മറ്റികളുടെ സഹായസഹകരണത്തോടെയാണ് വയനാട്ടിൽ ദിവസങ്ങളോളമായി സംസ്ഥാന കമ്മിറ്റി അടുക്കള ഒരുക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.