ദില്ലി: ഇന്ത്യയില്‍ മദ്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) പ്രസിദ്ധീകരിച്ച ആല്‍ക്കഹോളിക് പാനീയങ്ങളുടെ നികുതിയില്‍ നിന്നുള്ള വരുമാന സമാഹരണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് മദ്യത്തിനായി ഏറ്റവും കൂടുതല്‍ ആളോഹരി പണം ചെലവഴിക്കുന്നതെന്ന് പഠന റിപ്പോർട്ടില്‍ പറയുന്നു.
പ്രതിവർഷം ശരാശരി 1,623 രൂപയാണ് (2022-23) തെലങ്കാനക്കാർ ചെലവാക്കുന്നത്. ആന്ധ്രപ്രദേശ് 1306 രൂപയാണ് ശരാശരി ചെലവാക്കുന്നത്. ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും മദ്യത്തിനും മറ്റ് ലഹരി പാനീയങ്ങള്‍ക്കുമായി ചെലവഴിക്കുന്നു. 379 രൂപയാണ് കേരളം ശരാശരി ചെലവാക്കുന്നത്. പട്ടികയില്‍ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തില്‍ മൊത്തം ഉപയോഗിക്കുന്ന മദ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആളോഹരി മദ്യ ഉപഭോഗം കണക്കാക്കുന്നത്. എൻഎസ്‌എസ്‌ഒയുടെ (നാഷണല്‍ സാമ്ബിള്‍ സർവേ ഓഫിസ്) സർവേ കണക്കുകള്‍ പ്രകാരം, കേരളം (486 രൂപ), ഹിമാചല്‍ പ്രദേശ് (457 രൂപ), പഞ്ചാബ് (453 രൂപ), തമിഴ്നാട് (330 രൂപ), രാജസ്ഥാൻ (308 രൂപ) എന്നിങ്ങനെയാണ് കണക്ക്.