ന്യൂഡൽഹി: മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ട്രാൻസ്പോർട്ട് (വ്യക്തിഗത) വാഹനങ്ങൾ, ഇന്ത്യയിൽ പ്രവേശിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതിക്കായി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹന ചട്ടങ്ങൾ, 2022 എന്ന പേരിലാണ് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും അവയുടെ ഉപയോഗവും നിയമാനുസൃതമാക്കാൻ ഈ ചട്ടം ശുപാർശ ചെയ്യുന്നു.
അന്തർ-രാജ്യ പൊതു ഗതാഗത ഇതര വാഹന ചട്ടങ്ങൾക്ക് കീഴിൽ വരുന്ന വാഹനങ്ങളിൽ, രാജ്യത്ത് താമസിക്കുന്ന കാലയളവിൽ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ് (ഏതാണോ ബാധകം അത്), സാധുവായ ഇൻഷുറൻസ് പോളിസി, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (ഉത്ഭവ രാജ്യത്ത് ബാധകമാണെങ്കിൽ) എന്നീ രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുകളിൽ സൂചിപ്പിച്ച രേഖകൾ ഇംഗ്ലീഷ് ഇതര ഭാഷയിലാണെങ്കിൽ, അവ നൽകുന്ന അധികാരികളുടെ അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് വിവർത്തനം, യഥാർത്ഥ രേഖകൾക്കൊപ്പം സൂക്ഷിക്കണം. ഇന്ത്യയിൽ അല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങളിൽ പ്രാദേശിക യാത്രക്കാരെയും ഉൽപ്പന്നങ്ങളെയും കൊണ്ടുപോകാൻ ഇന്ത്യയുടെ പ്രദേശത്തിനുള്ളിൽ അനുവദിക്കില്ല.ഇന്ത്യയിൽ അല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങൾ, 1988 ലെ മോട്ടോർ വെഹിക്കിൾ നിയമം സെക്ഷൻ 118 പ്രകാരമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട് എന്നും ഈ കരട് വിജഞാപനം വ്യക്തമാക്കുന്നു.