ജയിലും ജീവിതവും
പത്മനാഭൻ നായർ
മുൻ ജയിൽ സൂപ്രണ്ട്
ജയിൽ ജീവിതം സുഖവും സുഖരവും സന്തോഷകവരും സമയത്ത് ഭക്ഷണം ലഭിക്കുന്നവരുമാണ് എന്നു കരുതുന്ന മരമണ്ടന്മാരാണ് മലയാളികൾ എന്നു പറയാതെ വയ്യ. രാജ്യത്ത് ഏത് കുറ്റകൃത്യം ഉണ്ടായാലും ഉടൻ തന്നെ അവരെ അങ്ങ് തൂക്കിക്കൊല്ലണമെന്നു കരുതുന്ന ഒരു പ്രത്യേക തരം നീതി ന്യായ വിശ്വാസികളുടെ ഒരു സമൂഹമാണ് ഇതെന്നു പറയാതെ വയ്യ. തടവുപുള്ളികളെല്ലാം ജയിലിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ അടിച്ചു പൊളിച്ച് പാട്ടും കേട്ട് മ്യൂസിക് സിസ്റ്റവും ആസ്വദിച്ച് കഴിയുകയാണ് എന്നാണ് ഇവരുടെ വിശ്വാസം. എന്നാൽ. ഇതെല്ലാം തെറ്റാണെന്ന് ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ പേരിൽ ഒരു തവണയെങ്കിലും ജയിലിൽ കിടന്നവർക്ക് മനസിലാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയിൽ എന്നത് തടവറയാണ് എന്നു മനസിലാക്കാത്തവരാണ് ഇപ്പോൾ വിസ്മയക്കേസിൽ കിരൺകുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും ഇയാളെ തൂക്കിക്കൊല്ലണമെന്നും വാദിക്കുന്ന സംഘം. ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് , സർക്കാർ ജോലിക്കാരനായി, ഭാര്യയുടെ സ്ത്രീധനത്തിൽ തന്റെ ഇഷ്ടവാഹനം ലഭിക്കാത്തതിന്റെ പേരിൽ വാശിപിടിച്ച വൈകുന്നരേങ്ങളിൽ തന്റെ ഇഷ്ട ഭക്ഷണം ആവോളം കഴിച്ച് രാത്രികാലങ്ങളിൽ സിനിമയ്ക്ക് പോയി, കൂട്ടുകാരോടൊപ്പം മദ്യപിച്ച് ആഘോഷിച്ച്, അവധി ദിവസങ്ങളിൽ വിനോദ യാത്രപോയി നടന്നിരുന്ന ഒരു ശരാശരി മനുഷ്യനായിരുന്നു ഇന്നലെ വരെ കിരൺകുമാറും. എന്നാൽ, ജയിലിൽ ചെല്ലുന്നതോടെ ഈ അധികാരങ്ങളൊന്നുമില്ലാത്ത ഒരു പ്രിസണർ നമ്പർ മാത്രമായി ഇയാൾ മാറുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ ഇയാൾക്ക് സ്വന്തമായി ലഭിക്കുക ഒരു തലയിണയും പായും പുതപ്പും മാത്രമാകും. വീട്ടിലെ എസി മുറിയിൽ പതിനായിരങ്ങൾ വിലയുള്ള പട്ടുമെത്തയിൽ കിടന്നുറങ്ങിയിരുന്ന ആളാണ് വെറും തറയിൽ പായിൽ കിടക്കേണ്ടി വരുന്നത്. ഒരു ആവേശത്തിന് ജയിൽ വാസം സുഖമാണ് എന്നു പറയുന്നവർ പ്രതിയുടെ ഈ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
ഇനി ഭക്ഷണത്തിന്റെ കാര്യം പറയാം..
ഓരോ ദിവസവും ഓരോ മെനു ഉണ്ടാകുമെന്നു പറയുമ്പോഴും തന്റെ ഇഷ്ടത്തിന് കിട്ടിയിരുന്ന ഭക്ഷണങ്ങളൊന്നും ജയിലിൽ കിരണിന് കിട്ടില്ല. ജയിൽ മെനുവിൽ എല്ലാവർക്കും ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്കാകും അയാൾക്കും ലഭിക്കുക. അല്ലാതെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫിനെവിളിച്ചു വരുത്തി ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്തു ടിപ്പു കൊടുത്തു മടങ്ങിയ ശീലമുള്ള കിരണിന് ഇഷ്ട ഭക്ഷണം പോയിട്ട് സ്വന്തമായി എന്ത് കഴിക്കണമെന്ന സ്വാതന്ത്ര്യം പോലും ഉണ്ടാകില്ലെന്നു ചുരുക്കം.
വിലകൂടിയ വസ്ത്രങ്ങളെല്ലാം വാങ്ങി, വാഹനത്തിൽ കറങ്ങി ആളുകളുടെ അംഗീകാരമെല്ലാം ഏറ്റുവാങ്ങിയാണ് കിരൺ എന്ന സർക്കാർ ഉദ്യോഗസ്ഥൻ നടന്നിരുന്നത്. എന്നാൽ, ഈ അംഗീകാരമോ അധികാരമോ വിലകൂടിയ മുന്തിയ ഇനം വസ്ത്രങ്ങളോ അദ്ദേഹത്തിന് ഇനി ഉണ്ടാകില്ല. നെഞ്ചിൽ പുള്ളികുത്തിയ നമ്പരിനാൽ, സർക്കാർ തരുന്ന വെള്ള വസ്ത്രം മാത്രമാകും ഭാര്യയെ മരണത്തിലേയ്ക്കു തള്ളി വിട്ട ആ ക്രിമിനലിനു ഇനി ലഭിക്കുക.
തൂക്കുകയറിന്റെ ശിക്ഷയിൽ ഒരു നിമിഷം കൊണ്ടു ലഭിക്കുന്ന അതിവേഗ മരണമല്ല, പത്തോ ഇരുപതോ വർഷം സ്വതന്ത്ര്യമമെന്തെന്ന് അറിയാതെ തടവറകളിൽ കഴിഞ്ഞു കൂടേണ്ടി വരുന്ന ഓരോ പ്രതിയും അനുഭവിക്കുന്ന, സർക്കാർ ജീവനക്കാരനായി സുഖ സൗകര്യത്തിന്റെ പാരമ്യത്തിൽ നിന്ന കിരണിനെപ്പോലെ ഒരാൾ തടവറയുടെ പാരതന്ത്ര്യത്തിൽ കിടക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ ശിക്ഷ. ഈ ശിക്ഷയാണ് കിരൺകുമാർ എന്ന ക്രൂരന് നൽകേണ്ടതും.
ഒരു നിമിഷത്തെ തൂക്കുകയറിന്റെ വേദനയല്ല, മരണത്തോളം വേദനിപ്പിക്കുന്ന പാരതന്ത്ര്യമാണ് ഓരോ മനുഷ്യനെയും വേദനിപ്പിക്കുന്നത്. കൊവിഡിന്റെ മൂർധന്യത്തിൽ വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന നമ്മളോരോരുത്തരും അനുഭവിക്കുന്ന വേദനയും നിസഹായതയും എത്രത്തോളമാണ് എന്നു വ്യക്തമായതാണ്. കൃത്യമായി സ്വാധീനത്തിന് വഴങ്ങാതെ പത്തു വർഷം എന്ന ശിക്ഷ കൃത്യമായി നടപ്പാക്കിയാൽ, കിരൺ എന്ന ക്രൂരന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെയാകും ഇത്.