കേരള കലാമണ്ഡലത്തെ ആഗോളതലത്തില്‍ മികവിന്‍റെ കേന്ദ്രമാക്കും ; പിണറായി വിജയൻ

ചെറുതുരുത്തി : കേരള കലാമണ്ഡലത്തെ ആഗോളതലത്തില്‍ മികവിന്‍റെ കേന്ദ്രമാക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാനസർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കേരള കലാമണ്ഡലം ഫെലോഷിപ്പ് – അവാർഡ്- എൻഡോവ്മെന്‍റ് സമർപ്പണത്തിന്‍റെയും മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്കിന്‍റെയും ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ മികച്ച കലാകേന്ദ്രമായി കേരള കലാമണ്ഡലം ഉയർന്നുവരുന്നതിനു പ്രയത്നിച്ച മണക്കുളം മുകുന്ദരാജയ്ക്കുള്ള ആദരമാണ് ഈ കെട്ടിടമെന്നും മുഖ്യമന്ത്രി പറഞ്ഞു.കഥകളി സംഗീതത്തില്‍ ഫെലോഷിപ്പ് നേടിയ മാടമ്ബി സുബ്രഹ്മണ്യൻ നമ്ബൂതിരിക്കും കൂടിയാട്ടത്തില്‍ ഫെലോഷിപ്പ് നേടിയ വേണുജിക്കും മുഖ്യമന്ത്രി പുരസ്കാരം നല്‍കി.

Advertisements

കല്പിതസർവകലാശാലയായ കേരള കലാമണ്ഡലത്തെ സമ്പൂർണ കലാ സാംസ്കാരിക സർവകലാശാലയാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് അവാർഡ് സമർപ്പണം നിർവഹിച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻഡോവ്മെന്‍റുകളുടെ സമർപ്പണം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11.5 കോടി രൂപ വിനിയോഗിച്ചാണ് 36000 സ്ക്വയർഫീറ്റ് വിസ്തൃതിയില്‍ മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക് നിർമിച്ചിട്ടുള്ളത്. പദ്മശ്രീ പുരസ്കാരജേതാവായ കലാമണ്ഡലം ശിവൻ നമ്ബൂതിരി, കലാമണ്ഡലം ഗോപിക്കുട്ടൻനായർ, സി.പി. ബാലകൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം ഭാഗ്യേശ്വരി, സുകുമാരൻനായർ, കെ.വി. ജഗദീശൻ, ഏഷ്യാഡ് ശശിമാരാർ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, പള്ളം ചന്ദ്രൻ, കലാമണ്ഡലം വേണുമോഹൻ, എം.കെ. അനിയൻ, ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം പ്രഷീജ, കലാമണ്ഡലം പ്രശാന്തി, പ്രദീപ് ആറാട്ടുപുഴ, കലാമണ്ഡലം എം.കെ ജ്യോതി, കലാമണ്ഡലം വിശ്വാസ്, കെ.എസ് അഞ്ജലി, ഡോക്യുമെന്‍ററി പുരസ്കാരം നേടിയ അനൂപ് വെള്ളാനി, ശ്രീജിത്ത് വെള്ളാനി എന്നിവരെ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം നല്‍കി ആദരിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.