കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരു കട്ടാന ചരിഞ്ഞു

ബെം​ഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. 

Advertisements

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Hot Topics

Related Articles