തിരുവല്ല:
കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ സമ്മേളനം തോട്ടഭാഗം ജംഗ്ഷനിൽ 3 മണിയ്ക്ക് കാർഷിക കന്നുകാലി പ്രദർശനത്തോടെ ആരംഭിച്ചു. തുടർന്ന് തോട്ടഭാഗം ജംഗ്ഷനിൽ (രാജു പുളിമൂട് നഗർ) നടന്ന പൊതുസമ്മേളനം കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ഗോവിന്ദ് ഉൽഘാടനം ചെയ്തു. യോഗത്തിൽ കർഷക സംഘം ഏരിയ പ്രസിഡന്റ് അഡ്വ അഭിലാഷ് ഗോപൻ അധ്യക്ഷനായി. പ്രസിഡന്റ് ജിജി മാത്യു സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ ആക്ടിങ് സെക്രട്ടറി പി സി സുരേഷ് കുമാർ, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ സോമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി റ്റി അജയൻ, ബിജു വർക്കി, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം സബിത കുന്നത്തേട്ട്, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ബ്ലോക്ക് അംഗം എൻ എസ് രാജീവ്, എൽ സി സെക്രട്ടറി സതീഷ്, കൺവീനർ രാജശേഖരകുറുപ്പ്, കവിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. രജിത് കുമാർ, ഡി വൈ എഫ് ഐ ഏരിയ പ്രസിഡന്റ് സി എൻ അച്ചു, ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ ഗോപി, കർഷക സംഘം കവിയൂർ മേഖല പ്രസിഡന്റ് എബിൻ മാത്യു എന്നിവർ സംസാരിച്ചു.
കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ സമ്മേളനം: പൊതുസമ്മേളനം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു
Advertisements