കേരളാ സ്റ്റേറ്റ് കെട്ടിട നിർമ്മാണതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ നടത്തി

പത്തനംതിട്ട: കേരളാ സ്റ്റേറ്റ് കെട്ടിട നിർമ്മാണതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവൻഷനും, രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോയാത്രയുടെ സ്വാഗത സംഘം രൂപീകരണവും സംഘടിപ്പിച്ചു.ഡിസിസി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.

Advertisements

ഡിസിസി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വാമനപുരം സാബു ,സലീം പെരുനാട്,അജിത് മണ്ണിൽ, ജിതിൻ രാജ്, തൗഫീഖ് രാജൻ, ജിതിൻ ജെ ബ്രദേഴ്സ്, റഹീം കുട്ടി കാട്ടൂർ, കൈരളി കരുണാകരൻ, ഉമാദേവി,സാംകുട്ടി, ഷാനവാസ് പെരിങ്ങമല എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles